ലഖിംപൂര്‍: കേന്ദ്രമന്ത്രിയെ പുറത്താക്കണം; കോണ്‍ഗ്രസിന്റെ മൗനവ്രതം ഇന്ന്; മഹാരാഷ്ട്രയില്‍ ബന്ദ്

ലഖിംപൂര്‍: കേന്ദ്രമന്ത്രിയെ പുറത്താക്കണം; കോണ്‍ഗ്രസിന്റെ  മൗനവ്രതം ഇന്ന്; മഹാരാഷ്ട്രയില്‍ ബന്ദ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൗനവ്രത പ്രക്ഷോഭവുമായി കോൺഗ്രസ്.

രാവിലെ പത്തു മുതൽ ഒന്ന് വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ മൗനവ്രത സമരം നടത്തും. മുതിർന്ന നേതാക്കളും, എംപിമാരും, എം എൽഎമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി  അറിയിച്ചു. 

അതേസമയം അജയ്കുമാർ മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നേതാക്കൾ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാകും രാഷ്ട്രപതിയെ കാണുക.

അതിനിടെ ലഖിംപൂരിൽ കൊല്ലപ്പെട്ട ക‍ർഷകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ഭരണമുന്നണിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ബന്ദ് പുരോഗമിക്കുകയാണ്. പ്രതിയായ മന്ത്രി പുത്രനെതിരെ കർശന നടപടി വേണമെന്നും കുറ്റക്കാർക്കെല്ലാം തക്കശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്.

അർധരാത്രിയോടെ തുടങ്ങിയ ബന്ദിൽ പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യസർവീസുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിനം ജോലി നിർത്തിവച്ച് എല്ലാവരും സഹകരിക്കണമെന്ന് ശിവസേന-കോൺഗ്രസ്-എൻസിപി നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കെതിരായ ഐക്യത്തിന്‍റെ പ്രദർശനമാക്കി ബന്ദിനെ മാറ്റാണാണ് മൂന്ന് പാർട്ടികളുടെ തീരുമാനം. അനിഷ്ഠ സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പൊലീസിനെ നിരത്തുകളിൽ വിന്യസിക്കുമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.