വിഷം

വിഷം

കുട്ടി : മുത്തച്ഛാ..ഈ മുളകും മല്ലിയും കഴുകി വൃത്തിയാക്കി ഉണക്കാൻ വെച്ചിരിക്കുന്നതെന്തിനാ...

മുത്തച്ഛൻ : മോളേ...പീടിയേ കിട്ടുന്ന മുളകിലും, മല്ലിയിലും, ചെളിയും കീടങ്ങളും എന്തിനേറെ വിഷം വരെയുണ്ട്. ഇവയെല്ലാം കഴുകി വൃത്തിയാക്കിയിട്ടുവേണം ഉണക്കി പൊടിക്കാൻ... ഇങ്ങനെ ശുദ്ധമായത് വേണം നമ്മൾ കറികളിൽ ഉപയോഗിക്കാൻ... എന്നാലെ നല്ല ആരോഗ്യം കിട്ടൂ...

കുട്ടി : അതൊക്കെ നല്ല കാര്യം. പക്ഷെ മുത്തച്ഛാ... ഈ മാർക്കറ്റിൽ കിട്ടുന്ന ബീഫിലും, ചിക്കനിലും, മീനിലും, പച്ചക്കറിയിലുമൊക്കെ നിറേ വിഷമാണെന്നാ പറയുന്നേ... അതിൽ ഈ ശുദ്ധമായ മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്തിട്ടെന്താ...?

മുത്തച്ഛൻ : എടി കേമീ..., നീ ആളു കൊള്ളാലോ ...!


പ്രിയമുള്ളവരെ..., കീടങ്ങളേയും ക്ഷുദ്ര ജീവികളേയും നശിപ്പിക്കാനാണ് സാധാരണ നാം വിഷം ഉപയോഗിക്കുന്നത് . എന്നാൽ വിഷം ഇന്നൊരു നിത്യോപയോഗ സാധനമായി മാറിയിരിക്കുന്നു. വിഷം കൂടാതെ മനുഷ്യനിന്ന് ജീവിക്കാൻ പറ്റാതായി.മണ്ണിലും, ജലത്തിലും, വായുവിലും എന്തിനേറെ ഭക്ഷണത്തിൽ വരെ, വിഷം പരന്നിരിക്കുന്നു. കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായി ഭക്ഷ്യ ഉൽപന്നങ്ങളിൽ വിഷം നിറച്ച്... സഹജീവികളെ വിഷത്തിൽ മുക്കി കൊല്ലാൻ വരെ മടിയില്ലാത്തവരായി ചില മനുഷ്യർ മാറിയിരിക്കുന്നു. അവരുടെ മനസ്സിലും വിഷം നിറഞ്ഞിരിക്കുന്നു. വിഷമില്ലാത്ത ഭക്ഷണത്തിനായി നമ്മുടെ പുരയിടം വിത്തുകളാൽ നിറയ്ക്കാം അവയെ പരിപാലിക്കാം.. വിഷമില്ലാത്ത മനുഷ്യനായി വിഷമം കൂടാതെ നമുക്ക് ജീവിക്കാം.

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.