തമ്പൊഴിഞ്ഞ് നടന വിസ്മയം: നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന്

തമ്പൊഴിഞ്ഞ് നടന വിസ്മയം: നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന്

തിരുവനന്തപുരം: അഭിനയ തികവുകൊണ്ട് മലയാള സിനിമയുടെ കൊടുമുടി കയറിയ നെടുമുടി വേണു ഓര്‍മ്മയായി. ഇന്നലെ ഉച്ചയോടയാണ് അഭിനയകുലപതി അരങ്ങോഴിഞ്ഞത്. ഒരു മണിയോടെയാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ അന്ത്യം. ഇന്നു രാവിലെ 10.30ന് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് 'കിംസ്' ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ വീടായ തമ്പില്‍ എത്തിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.

നാടകക്കളരിയില്‍ നിന്നാണ് 1978ല്‍ ജി. അരവിന്ദന്റെ തമ്പിലൂടെ സിനിമയിലെത്തിയത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. നായകനായും വില്ലനായും സ്വഭാവ നടനായും നാലര പതിറ്റാണ്ട് പിന്നിട്ട നെടുമുടിക്ക് ഹാസയവും വഴങ്ങുമായിരുന്നു.

ആലപ്പുഴ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന വാലേഴത്ത് പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി 1948ലാണ് ജനനം. കെ വേണുഗോപാല്‍ എന്നായിരുന്നു പേര്. നെടുമുടി എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം പത്രപ്രവര്‍ത്തകനായും പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.