കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു; 19 വരെ നിയന്ത്രണമില്ല

  കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു; 19 വരെ നിയന്ത്രണമില്ല

തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരിക്ഷാമം വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുവാണ്. വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും സംസ്ഥാനത്ത് 19 വരെ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു. തുടര്‍ന്ന് എന്തു വേണമെന്ന് 19നു ശേഷം തീരുമാനിക്കും. പ്രതിസന്ധിയെത്തുടര്‍ന്ന് കൂടിയ വിലയ്ക്ക് കേരളം വാങ്ങുന്ന വൈദ്യുതിയുടെ ഭാരം സര്‍ച്ചാര്‍ജിന്റെ രൂപത്തില്‍ പിന്നീട് ഉപഭോക്താവില്‍ തന്നെ എത്തിച്ചേരും. കോവിഡിന് മുമ്പ് ഇത്തരത്തില്‍ സര്‍ച്ചാര്‍ജ് ഈടാക്കിയ സന്ദര്‍ഭങ്ങളുണ്ടായിരുന്നു.

സാധാരണ പുറത്തു നിന്നും യൂണിറ്റിന് 6.50 രൂപ നിരക്കില്‍ വാങ്ങുന്ന വൈദ്യുതി ശനിയാഴ്ച (പീക്ക് സമയത്ത്) വാങ്ങിയത് 18 രൂപയ്ക്കാണ്. ഇത്തരത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന അധികച്ചെലവാണ് പീന്നീട് സര്‍ച്ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുക.

അതേസമയം പ്രതിസന്ധി ഒഴിവാക്കാന്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് പോംവഴിയെന്ന് വൈദ്യുതി ബോര്‍ഡ് പറയുന്നു. പ്രത്യേകിച്ച് പീക്ക് സമയമായ വൈകിട്ട് ആറ് മുതല്‍ 10 വരെ. കേന്ദ്ര വിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാകും. ഒരാഴ്ചകൂടി പ്രതിസന്ധി നീണ്ടാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരും എന്ന മുന്നറിയിപ്പ് വരുന്നത് ഈ സാഹചര്യത്തിലാണ്.

മഴക്കാലമായതിനാല്‍ ഇപ്പോള്‍ വൈദ്യുതി ഉപയോഗം അല്‍പം കുറഞ്ഞു നില്‍ക്കുന്നതാണ് കേരളത്തിന് ആശ്വാസം. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് 83 ദശലക്ഷത്തിലധികം യൂണിറ്റിലേക്ക് കടക്കുന്ന വൈദ്യുതി ഉപയോഗം മഴക്കാലത്ത് 72 ദശലക്ഷത്തിലേക്കും അതിന് താഴേക്കും എത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.