സന്ദ‍ർശകരെ വരവേല്‍ക്കാന്‍ ഒട്ടേറെ പുതുമകളുമായി ഗ്ലോബല്‍ വില്ലേജ്

സന്ദ‍ർശകരെ വരവേല്‍ക്കാന്‍ ഒട്ടേറെ പുതുമകളുമായി ഗ്ലോബല്‍ വില്ലേജ്

ദുബായ്: കാണാനെത്തുന്നവ‍ർക്ക് കാഴ്ചയുടെ ഉത്സവമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായിലെ ഗ്ലോബല്‍ വില്ലേജ്. ഇത്തവണ ഒട്ടേറെ പുതുമകളും പ്രത്യേകതകളും ഗ്ലോബല്‍ വില്ലേജിലുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെ അഭിപ്രായങ്ങളെല്ലാം വിലയിരുത്തിയാണ് വരാനിരിക്കുന്ന സീസണില്‍ പുതുമകള്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് സീനിയർ മാനേജ‍ർ മുഹന്നദ് ഇഷാഖ് പറഞ്ഞു.എല്ലാക്കാലത്തേയുമെന്നപോലെ കുടുംബമായി ആസ്വദിക്കാന്‍ പറ്റിയ ഇടമായിരിക്കും ഗ്ലോബല്‍ വില്ലേജെന്നും അദ്ദേഹം പറഞ്ഞു.


ഈ സീസണിലെ പ്രധാന ആകർഷണങ്ങൾ
1. ഇന്ത്യ- ആഫ്രിക്ക പവലിയനുകളെ ബന്ധിപ്പിക്കുന്ന പാലം ഈ സീസണിൽ ഒരു പുതിയ തീമിലാണ് ഒരുങ്ങുക.. ബുഡാപെസ്റ്റിലെ പ്രശസ്തമായ 'മാർഗരറ്റ് ബ്രിഡ്ജിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തടാകത്തിന് അഭിമുഖമായി ഒരു കോഫി ഷോപ്പും ഉണ്ടാകും.

2. അറേബ്യന്‍ സ്ക്വയറിനടുത്ത് ഐക്കണിക് ഇന്‍സ്റ്റാഗ്രാമബിള്‍ ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ അനാവരണം ചെയ്യും. കാല്‍നട റൗണ്ട് എബൗട്ടിന് അടുത്ത് ഇത് സ്ഥാപിക്കും

3. ഹാപ്പിനെസ് സ്ട്രീറ്റിനേയും ഫയർവർക്ക് അവന്യൂവിനേയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയും ഈ സീസണിലെ പ്രത്യേകതയാണ്.

4. കാർനാവലിലേക്കുള്ള വഴിയും ഒരു പുതിയ ജലധാരയുടെ സവിശേഷതയോടെയാണ് അണിഞ്ഞൊരുങ്ങുക.

5. ഫിയേസ്റ്റ തെരുവില്‍ പുതിയ ഭക്ഷണ ശാലകളുണ്ടാകും.

6. തെരുവ് കലാവിരുന്നും ഇത്തവണ മടങ്ങിയെത്തും.

7. പാർക്കിംഗ് മേഖലയില്‍ നിന്ന് അതിഥികള്‍ക്കായി ഡോട്ടോ തീവണ്ടി സേവനം നടത്തും

8. വാരാന്ത്യങ്ങളിലുള്‍പ്പടെ ജന തിരക്ക് ഒഴിവാക്കാൻ നടപ്പാതകൾ പരിഷ്കരിച്ചിട്ടുണ്ട്. ജനപ്രിയ ഔട്ട്ലെറ്റുകൾക്കും പവലിയനുകൾക്കുമിടയിൽ സന്ദർശകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ ഇത് സഹായിക്കും.

9. പ്രധാന സ്റ്റേജിനുമുന്നിലുളള ഇരിപ്പിടങ്ങള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്.

10. പ്രധാന വേദിയിലെ ദൃശ്യ ശ്രവ്യ മികവും വർദ്ധിപ്പിച്ചു.


ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് പതിപ്പാണ് ഇത്തവണ സന്ദർശകരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.