പൊതുസ്ഥലങ്ങള്‍ കൈയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം: ഹൈക്കോടതി

പൊതുസ്ഥലങ്ങള്‍ കൈയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം: ഹൈക്കോടതി

തിരുവനന്തപുരം: പൊതുസ്ഥലങ്ങള്‍ കൈയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളില്‍ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞു.

മന്നം ഷുഗര്‍ മില്ലിന്റെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു നടപടി വേണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയത്.

പൊതുസ്ഥലങ്ങള്‍ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ കൊടി മരങ്ങള്‍ സ്ഥാപിക്കുന്നത് ് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. നവംബര്‍ ഒന്നിന് സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.