ദുബായ്: അടുത്ത അഞ്ച് വർഷത്തേക്കുളള 290 ബില്ല്യണ്‍ ദിർഹത്തിന്‍റെ ബഡ്ജറ്റിന് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നല്‍കി. യുഎഇ എന്ന രാജ്യത്തിന്‍റെ അന്‍പതാം വാഷികത്തോട് അനുബന്ധിച്ച് . 2026 വരെയുളള ബഡ്ജറ്റിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുളളത്. എക്സ്പോ 2020 വേദിയില്‍ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
ആത്മവിശ്വാസം, ശുഭാപ്തി വിശ്വാസം, ആഗോള പ്രചോദനം എന്നീ മൂന്ന് തത്വങ്ങളില്‍ ഊന്നിയാണ് അടുത്ത അന്‍പത് വർഷത്തേക്കുളള പദ്ധതികള്‍ രാജ്യം ആവിഷ്കരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന പണമിടപാടുകളും 2022-26 വരെയുള്ള അഞ്ച് വർഷത്തെ കാലാവധിയും സമിതി അവലോകനം ചെയ്തു, ഫെഡറൽ സ്ഥാപനങ്ങളുടെ പ്രതീക്ഷിത വരുമാനവും വികസന പദ്ധതികളുമായി ബന്ധപ്പെട്ട പൊതു ചെലവുകളുടെ മുൻഗണനകളും വിലയിരുത്തിയാണ് ഷെയ്ഖ് മുഹമ്മദ് അധ്യക്ഷനായ മന്ത്രിസഭായോഗം ബജറ്റ് പ്രഖ്യാപിച്ചത്.
ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ഈ മാസം 6 ന് എക്സ്പോ 2020 ദുബായ് വേദിയിൽ പൊതു ബജറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് തുടർച്ചയായാണ് ബജറ്റ് അവതരിപ്പിച്ചത്.
ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഗെർഗാവി, ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹൊസൈനി, യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ തുടങ്ങിയവരും അന്ന് പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.