ട്രെയിനില്‍ നിന്നു വീണ് ബിഷപ്പ് മരിച്ച സംഭവം: അന്വേഷിക്കാന്‍ കോടതി ഉത്തരവ്

ട്രെയിനില്‍ നിന്നു വീണ് ബിഷപ്പ് മരിച്ച സംഭവം: അന്വേഷിക്കാന്‍ കോടതി ഉത്തരവ്

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. 2018 ഓഗസ്റ്റ് 24-നു വെളുപ്പിനു നാലിന് എറണാകുളം-അഹമ്മദാബാദ് ട്രെയിനില്‍ നിന്നും തെറിച്ചു വീണാണ് തോമസ് മാര്‍ അത്താനാസിയോസ് മരണപ്പെട്ടത്. എറണാകുളം നോര്‍ത്ത് പോലിസ് അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണം നടത്താതെയാണ് അസ്വാഭിവക മരണത്തിനു കേസെടുത്തത്.

സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി ബറോഡയിലായിരുന്നു അദ്ദേഹം. നെടുമ്പാശേരിയില്‍ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണു ട്രെയിനില്‍ മടങ്ങാന്‍ തിരുമാനിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ബെന്നി കുര്യന്‍, അഡ്വ. ബിജു കെ. ചാക്കോ എന്നിവര്‍ ഹാജരായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.