എക്സ്പോ 2020 ദുബായിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് കണക്കുകള്‍

എക്സ്പോ 2020 ദുബായിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് കണക്കുകള്‍

ദുബായ്: എക്സ്പോ 2020 യിലേക്ക് സന്ദ‍ർശകരുടെ ഒഴുക്കെന്ന് കണക്കുകള്‍. എക്സ്പോ ആരംഭിച്ചതിന് ശേഷം ദുബായിലേക്ക് എത്തുന്ന യാത്രാക്കാരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് എയർപോർട്ട് പാസ്പോട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്‍റ് ജനറല്‍ ഡയറക്ടർ മേജർ ജനറല്‍ തലാല്‍ അഹമ്മദ് അല്‍ ശന്‍ഖിതി പറഞ്ഞു. ഇക്കഴിഞ്ഞ 11 ആം തിയതി ഏകദേശം ഒരുലക്ഷം സഞ്ചാരികള്‍ എക്സ്പോ കാണാനെത്തിയെന്നാണ് കണക്ക്.

എക്സ്പോ ആരംഭിച്ച് 10 ദിവസം പൂർത്തിയായ ഒക്ടോബർ‍ 10 വരെ ടിക്കറ്റെടുത്ത് എക്സ്പോ ആസ്വദിച്ചത് 477101 പേരാണെന്ന് നേരത്തെ കണക്കുകള്‍ പുറത്തുവന്നിരുന്നു. അടുത്ത ആറുമാസത്തിനുളളില്‍ 20 ദശലക്ഷം പേർ ദുബായിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ നടക്കുന്നതിനാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്ന വിലയിരുത്തലില്‍ യാത്ര നടപടികള്‍ എളുപ്പമാക്കാന്‍ ജിഡിആർഎഫ്എ നേരത്തെ തന്നെ നടപടികള്‍ എടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.