കൊച്ചി : മുടി വെട്ടാൻ 30രൂപയും ഷേവിംഗിന് 40 രൂപയും ഈടാക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് മുടി വെട്ടാൻ 90 രൂപയും ഷേവിംഗിന് 70 രൂപയും ആകെ 160 രൂപ ആക്കിയ തീരുമാനത്തിനെതിരെ പൊതുജനം പ്രതികരിച്ചു തുടങ്ങി. ആര് തീരുമാനിച്ചു എന്ന ചോദ്യത്തിന് സംഘടന തീരുമാനിച്ചു എന്നതാണ് മറുപടി. 80 രൂപ ലിറ്ററിന് നൽകി ഡീസൽ അടിച്ച് സർവ്വീസ് നടത്തുന്ന ബസിനും ഓട്ടോക്കും എത്ര നഷ്ടം സഹിച്ച് ഓടിയാലും, സ്വയം കൂലി കൂട്ടാൻ അധികാരമില്ലാത്ത ഇടത്താണ് തോന്നുംപടിയുള്ള കൂലികൾ ഈടാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് കുറിച്ചിരിക്കുന്നത് ബിജു തെക്കേടത്ത് എന്ന ചെറുപ്പക്കാരനാണ്.
ഹോട്ടലുകളുടെ നിരക്കുകളും കുപ്പിവെള്ളതിന്റെ നിരക്കുകളും വരെ സർക്കാർ ഏകീകരിച്ചിട്ടും മുടിവെട്ടുന്ന നിരക്ക് ഏകീകരിക്കുന്നില്ല എന്ന ചോദ്യമുയരുന്നു. പലയിടങ്ങളിലും പല നിരക്കാണ് വാങ്ങുന്നതെന്നും ഈ പോസ്റ്റിനടിയിൽ പലരും കമന്റ് ചെയ്യുന്നു. എന്നാൽ ബാർബർമാരുടെയും ജീവിത ചിലവുകൾ ഉയർന്നതിനാൽ കൂടിയ കൂലിയെ ന്യായീകരിക്കുന്നവരും ഉണ്ട്. എംഡി കഴിഞ്ഞ ഒരു ഡോക്‌ടർ കൺസൾട്ടിങ് ഫീ ആയി വാങ്ങുന്നത് 150 രൂപ മാത്രമേ ഉള്ളൂ എന്ന് കൂടി ബിജു ഓർമിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.