ലഖ്നൗ: ലഖിംപുർ ഖേരി സംഭവത്തിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റർ പങ്കുവെച്ച നേതാവിനെതിരേ പാർട്ടിയുടെ നടപടി. സോണിയ ഗാന്ധിയുടേയും വരുൺ ഗാന്ധിയുടേയും ചിത്രങ്ങളുള്ള പോസ്റ്റർ പങ്കുവെച്ച പ്രയാഗ്രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരേയാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്.
പ്രയാഗ് രാജ് സിറ്റി കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇർഷാദ് ഉള്ള പങ്കുവെച്ച പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാർട്ടി നടപടികളുടെ ഭാഗമായി ഇയാളെ 15 ദിവസത്തേക്ക് എല്ലാ പാർട്ടി ചുമതലകളിൽനിന്നും സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് അറിയിച്ചു.
'സുസ്വാഗതം... സങ്കടകരമായ ദിനങ്ങൾ കഴിഞ്ഞു, സന്തോഷകരമായ ദിനങ്ങൾ വരുന്നു എന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്ററാണ് ഇർഷാദ് പങ്കുവെച്ചത്. സോണിയ ഗാന്ധിയുടേയും വരുൺ ഗാന്ധിയുടേയും ചിത്രങ്ങൾക്ക് പുറമേ ഇർഷാദ് ഉള്ളയുടേയും അഭയ് അശ്വതിയുടേയും ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.
ലഖിംപുർ സംഭവത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇർഷാദ് പോസ്റ്റർ പങ്കുവെച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി താൻ ഒരു സമിതിയോഗത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും താൻ അതിൽ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വരുൺ ഗാന്ധി പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.