ഇന്ത്യ-യുഎഇ യാത്രാമേഖലയില്‍ ഉണർവ്വ്, യാത്രാക്കാരുടെ എണ്ണത്തിലും വ‍ർദ്ധനവ്

ഇന്ത്യ-യുഎഇ യാത്രാമേഖലയില്‍ ഉണർവ്വ്, യാത്രാക്കാരുടെ എണ്ണത്തിലും വ‍ർദ്ധനവ്

ദുബായ്: കോവിഡ് സാഹചര്യത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഇന്ത്യ-യുഎഇ യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് കണക്കുകള്‍. ദുബായ് എക്സ്പോ, ഐപിഎല്‍, ടി20, ജൈറ്റെക്സ്, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങിയവയെല്ലാം യുഎഇയിലേക്കുളള സന്ദർശകരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടാക്കി. ഇരു രാജ്യങ്ങളും തമ്മിലുളള യാത്രകള്‍ വിചാരിച്ചതിനേക്കാള്‍ മൂന്നിരട്ടി വേഗതയിലാണ് സാധാരണരീതിയിലേക്ക് തിരിച്ചുവരുന്നതെന്നാണ് വിലയിരുത്തല്‍.

വാക്സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ പുരോഗമിച്ചതും യാത്രാ നിയന്ത്രണങ്ങളിലെ ഇളവും യാത്രമേഖലയില്‍ ഉണർവ്വുണ്ടാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 150 ല്‍ താഴെയാണ്. ജനജീവിതം സാധാരണ രീതിയിലേക്ക് മാറി കഴിഞ്ഞു. യുഎഇയിലുളള കുടുംബങ്ങളെ കാണാനും ജോലി ആവശ്യങ്ങള്‍ക്കുമായി രാജ്യത്തെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ക്രിസ്മസ്,പുതുവത്സര , ദേശീയ ദിന അവധിയെല്ലാം മുന്നില്‍ കണ്ട് യുഎഇയിലേക്ക് എത്താനിരിക്കുന്നവരുമുണ്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ടിക്കറ്റ് നിരക്കില്‍ നിലവില്‍ ചെറിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ നിരക്ക് ഉയരാനുളള സാധ്യതയുണ്ടെന്ന് യാത്രാരംഗത്തുളള വിദഗ്ധ‍ർ പറയുന്നു. ക്രിസ്മസ് അവധിയില്‍ നാട്ടിലേക്ക് പോകാനിരിക്കുന്നവരും യുഎഇയുടെ ആഘോഷങ്ങളിലേക്ക് കുടുംബത്തെ കൊണ്ടുവരാനായി കാത്തിരിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്ക് ഉയരാനുളള സാധ്യതയാണ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രാക്കാരുടെ എണ്ണത്തില്‍ 60 മുതല്‍ 70 ശതമാനം വരെയാണ് വ‍ർദ്ധവുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.