ന്യുഡല്‍ഹി: ദേശീയ പ്രതിരോധ അക്കാഡമിയില്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന അക്കാഡമിയാണിത്.
മൂന്ന് സേനകള്‍ക്കും പരിശീലനം ഒരുമിച്ചു നല്‍കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാഡമിയാണ് എന്‍ഡിഎ. സായുധ സേനകളില്‍ വനിതകളുടെ പ്രാതിനിധ്യം എന്ന വിഷയത്തില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്കും ദേശീയ പ്രതിരോധ അക്കാഡമിയില്‍ പ്രവേശനം അനുവദിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.