മുംബൈ: ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ പ്രത്യേക കോടതി ഈ മാസം 20ന് വിധി പറയും. ജാമ്യ ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. ലഹരിക്കേസില്‍ പങ്കില്ലെന്നും പരിപാടിയുടെ സംഘടാകര്‍ ക്ഷണിച്ച പ്രകാരം അതിഥിയായാണ് കപ്പലില്‍ എത്തിയതെന്നുമാണ് ആര്യന്റെ വാദം. എന്നാല്‍ ലഹരി കേസിലെ വിദേശ ബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആര്യന്‍ സ്വാധീന ശക്തിയുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എന്‍ സി ബി എതിര്‍ത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ലഹരി കടത്തുമായി ശക്തമായ ബന്ധമുണ്ട്. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍സിബി കോടതിയെ അറിയിച്ചു.
പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ട് വരേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു. അതേസമയം ആര്യന്‍ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും കപ്പലില്‍ നിന്നല്ല ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ എടുത്തതെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ആര്യന്റെ ഡ്രൈവറെയും, നിര്‍മാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതില്‍ നിന്നും ആര്യനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് എന്‍സിബി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.