ഇന്ധന വില ഇന്നും കൂട്ടി: 20 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 5.50 രൂപ, പെട്രോളിന് 3.72; മോഡിജീ.... ഇതെന്തൊരു പോക്കറ്റടി

ഇന്ധന വില ഇന്നും കൂട്ടി:  20 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 5.50 രൂപ, പെട്രോളിന് 3.72; മോഡിജീ.... ഇതെന്തൊരു പോക്കറ്റടി

തിരുവനന്തപുരത്ത് പെട്രോളിന് 107.41 രൂപ. കൊച്ചിയില്‍ 105.37, കോഴിക്കോട് 105.57 രൂപ.

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ ലീറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 20 ദിവസംകൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.41 രൂപയും ഡീസലിന് 100.96 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 105.37 രൂപയും ഡീസലിന് 99.04 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.57 രൂപയും ഡീസലിന് 99.26 രൂപയുമായി ഉയര്‍ന്നു.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അയല്‍ രാജ്യങ്ങളുമായി തുലനം ചെയ്താല്‍ പോലും പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ധനവില ഇത്തരത്തില്‍ അനുദിനം വര്‍ധിപ്പിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്ധനവില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.