സിംഗുവിലെ യുവാവിന്റെ കൊലപാതകം; മത പ്രകാരമുള്ള ശിക്ഷ നല്‍കിയതാണെന്ന് നിഹാങ്ങുകള്‍

സിംഗുവിലെ യുവാവിന്റെ കൊലപാതകം; മത പ്രകാരമുള്ള ശിക്ഷ നല്‍കിയതാണെന്ന് നിഹാങ്ങുകള്‍

ന്യുഡല്‍ഹി: സിംഗുവില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ്ങുകള്‍. യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മത പ്രകാരമുള്ള ശിക്ഷ നല്‍കിയതാണെന്നും നിഹാങ്ങുകള്‍. മനപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരെ പൊലീസില്‍ ഏല്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

മതഗ്രന്ഥവുമായി കടന്നുകളയാന്‍ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുവാവിനെ പിടികൂടി ശിക്ഷയായി കൈ പത്തി വെട്ടിമാറ്റി. പുലര്‍ച്ചെ 3.30 നാണ് പ്രശ്‌നങ്ങളുടെ തുടക്കം.

കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പൊലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.