ബഹ്റിനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉളളവർക്ക് ക്വാറന്‍റീനില്‍ ഇളവ്

ബഹ്റിനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉളളവർക്ക് ക്വാറന്‍റീനില്‍ ഇളവ്

മനാമ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ബഹ്റിന്‍. ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉളളവരുടെ ക്വാറന്‍റീനിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവരും കോവിഡ് രോഗമുക്തി നേടിയവുമാണ് ഗ്രീന്‍ ഷീല്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികളുമായി ഇടപഴകിയവർക്കും ക്വാറന്‍റീന്‍ ആവശ്യമില്ല. എന്നാല്‍ രണ്ട് തവണ പിസിആർ പരിശോധന നടത്തണമെന്ന നിബന്ധനയില്‍ മാറ്റമില്ല. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണവും പ്രതിദന കോവിഡ് കേസുകളിലുണ്ടായ കുറവും കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ ഇളവ് നല‍്കിയത്.

ബഹ്റിനില്‍ വെള്ളിയാഴ്ച 63 പേർക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 66 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 618 ആണ് സജീവ കോവിഡ് കേസുകള്‍. ഇതില്‍ നാല് പേർ അതീവ ഗുരുതരാവസ്ഥയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.