ഹര്‍ക്കത്ത് 313: രാജ്യത്ത് വെല്ലുവിളിയായി പുതിയ ഭീകരസംഘടന; നേരിടാനൊരുങ്ങി സൈന്യം

ഹര്‍ക്കത്ത് 313: രാജ്യത്ത് വെല്ലുവിളിയായി പുതിയ ഭീകരസംഘടന; നേരിടാനൊരുങ്ങി സൈന്യം

ന്യുഡല്‍ഹി: ഇന്ത്യയ്ക്ക് വെല്ലുവിളിയായി പുതിയ ഭീകര സംഘടന. ഹര്‍ക്കത്ത് 313. ഹര്‍ക്കത്ത് വിഭാഗത്തില്‍പ്പെട്ട വിദേശ തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ കടന്നതായാണ് സൂചന. ഇവര്‍ കശ്മീര്‍ താഴ്‌വരയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലക്ഷ്യം വച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.

ഈ ഗ്രൂപ്പിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.' താഴ്വരയിലേക്ക് പാകിസ്ഥാന്‍ ഭീകരരെ അയക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലവൈദ്യുത പദ്ധതികള്‍, ശ്രീനഗര്‍ വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

ഹര്‍ക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും അവര്‍ക്ക് സഹായം നല്‍കുന്നവരെക്കുറിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് ഇന്റലിജന്‍സ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഈ പുതിയ ഗ്രൂപ്പിന്റെ രംഗ പ്രവേശമെന്നുള്ളതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.