പോക്കറ്റ് കാലിയാകാതെ യാത്ര പോകണോ? എങ്കില്‍ ഈ രാജ്യങ്ങളുലേയ്ക്ക് വിട്ടോ...!

പോക്കറ്റ് കാലിയാകാതെ യാത്ര പോകണോ? എങ്കില്‍ ഈ രാജ്യങ്ങളുലേയ്ക്ക് വിട്ടോ...!

കോവിഡ് പ്രതിന്ധി ഏറ്റവും അധികം പ്രതികൂലമായി ബാധിച്ച മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികള്‍ക്ക് മുന്നില്‍ കൊട്ടിയടച്ചിരുന്ന വാതില്‍ ഇപ്പോള്‍ തുറക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിന് ശമനമാകുമ്പോള്‍ കീശ കാലിയാവാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

മാലിദ്വീപ്

കുറഞ്ഞ ചിലവില്‍ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ നിന്ന് വളരെ വേഗം എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. അറബിക്കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടം പിടിച്ചിരിക്കുന്ന രാജ്യം കൂടിയാണിത്.
സാധാരണക്കാര്‍ക്ക് പോലും ആനന്ദിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആസ്വാദ്യകരമായ വിവിധ പാക്കേജുകളും വിനോദങ്ങളും മാലിദ്വീപില്‍ കാത്തിരിക്കുന്നു. ബജറ്റ് പ്രശ്‌നമില്ലെങ്കില്‍ കടല്‍ തീരങ്ങളോട് ചേര്‍ന്നുള്ള വില്ലകളിലും സ്റ്റേ ചെയ്യാവുന്നതാണ്. മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പ് തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്.

ദുബായ്

സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വെറും മൂന്നര മണിക്കൂര്‍ കൊണ്ട് വിമാന മാര്‍ഗം ദുബായിയിലെത്താന്‍ സാധിക്കും. മരുഭൂമിയിലൂടെയുള്ള സഫാരി യാത്രകളും ഒറ്റപ്പെട്ട ദ്വീപുകളും ദുബായിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. വൈവിധ്യമാര്‍ന്ന രുചിയിലുള്ള ഭക്ഷണവും ദുബായിയുടെ മറ്റൊരു പ്രത്യേകതയാണ്.

മലേഷ്യ

സ്ട്രീറ്റ് ഫുഡും ഷോപ്പിംഗ്മാന്‍ മാല്‍സിയുടെ പ്രത്യേകതയും ഇഷ്ടപ്പെടുന്നവര്‍ക്ക് ടിക്കറ്റ് എടുത്ത് നാലു മണിക്കൂര്‍ കൊണ്ട് മലേഷ്യയില്‍ ചെന്നെത്താം. മനോഹരമായ ബീച്ചുകളാണ് മലേഷ്യയിലെ മറ്റൊരു ആകര്‍ഷണം. ഇന്ത്യയില്‍ നിന്ന് എപ്പോഴും കണക്ടിവിറ്റി ഉണ്ടെന്നതും ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നതും മലേഷ്യന്‍ ട്രിപ്പ് ഇന്ത്യക്കാര്‍ക്ക് ആയാസരഹിതമാക്കുന്നു.

സിംഗപ്പൂര്‍

ടൂറിസം പ്രധാന വരുമാന മാര്‍ഗമായ ഒരു രാജ്യമാണ് സിംഗപ്പൂര്‍. ഇന്ത്യയില്‍ നിന്ന് വിമാന മാര്‍ഗം അഞ്ച് മണിക്കൂറിനുള്ളില്‍ സിംഗപ്പൂരില്‍ എത്തിച്ചേരാന്‍ കഴിയും. ആഡംബര ജീവിതവും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്ക് സിംഗപ്പൂര്‍ തുറന്നിടുന്നത് വിസ്മയങ്ങളുടെ ലോകമാണ്. കൂടാതെ ഫോട്ടോഗ്രാഫിയില്‍ താത്പ്പര്യമുള്ളവര്‍ക്ക് സിംഗപ്പൂര്‍ നല്ലൊരു ഓപ്ഷനാണ്.

സീഷെല്‍സ്

സീഷെല്‍സ് ഒരു ഈസ്റ്റ് ആഫ്രിക്ക രാജ്യമാണ്. അഞ്ച് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. മനോഹരമായ കടല്‍ത്തീരങ്ങള്‍ , പവിഴപ്പുറ്റുകള്‍, പരിസ്ഥിതി സംരക്ഷണ മേഖലകള്‍ എന്നിവയാണ് സീഷെല്‍സിലെ പ്രധാന ആകര്‍ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.