​ഐ.ഐ.എസ്​.ടിയില്‍ ബി.ടെക്​ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ഒക്​ടോബര്‍ 20വരെ

​ഐ.ഐ.എസ്​.ടിയില്‍ ബി.ടെക്​ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ഒക്​ടോബര്‍ 20വരെ

കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പേസ്​ സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി (​ഐ.ഐ.എസ്​.ടി) അണ്ടര്‍ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളില്‍ ​പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും ഇന്‍​ഫര്‍മേഷന്‍ ബ്രോഷറും www.iist.ac.in/admissions/undergraduateല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

ബി.ടെക്​ (നാലു വര്‍ഷം)- എയ്​റോസ്​പേസ്​ എന്‍ജിനീയറിങ്​- സീറ്റുകള്‍ -70, ഇലക്ട്രോണിക്​സ്​ ആന്‍ഡ്​ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്​ (ഏവിയോണിക്​സ്​) -70.

ഡ്യുവല്‍ ഡിഗ്രി (അഞ്ചു വര്‍ഷം)- ബി.ടെക്​+ എം.എസ്​സി/എം.ടെക്​ -22 (എം.എസ്​സി കോഴ്​സില്‍ അസ്​ട്രോണമിയും അസ്​ട്രോ ഫിസിക്​സും സോളിഡ്​ സ്​റ്റേറ്റ്​ ഫിസിക്​സും എം.ടെക്​ കോഴ്​സില്‍ എര്‍ത്ത്​ സിസ്​റ്റം സയന്‍സും ഒപ്​ടിക്കല്‍ എന്‍ജിനീയറിങ്ങും പഠിക്കാം). ബി.ടെക്​ കോഴ്​സില്‍ എന്‍ജിനീയറിങ്​ ഫിസിക്​സാണ്​ പഠിക്കേണ്ടത്​.

പ്രവേശന യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എന്‍.സി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ 1996 ഒക്​ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്​.സി/എസ്​.ടി/പി.ഡി (ഭിന്നശേഷി) വിഭാഗങ്ങളില്‍പെടുന്നവര്‍ 1991 ഒക്​ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരുന്നാല്‍ മതി.

ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങളോടെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്​ടു/തത്തുല്യ ബോര്‍ഡ്​ പരീക്ഷ പാസായിരിക്കണം. ഇക്കൊല്ലം മാര്‍ക്ക്​ നിബന്ധനകളില്ല. ജെ.ഇ.ഇ (അഡ്വാന്‍സ്​ഡ്​) 2021ല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയത്തില്‍ ഓരോന്നിനും നാലു ശതമാനം മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 16 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടിയിരിക്കണം. ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എന്‍.സി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക്​ യഥാക്രമം 3.6 ശതമാനം, 14.4 ശതമാനം മാര്‍ക്കും എസ്​.സി/എസ്​.ടി/പി.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ യഥാക്രമം രണ്ട് ശതമാനം, എട്ട് ശതമാനം മാര്‍ക്കും മതിയാകും.

രജിസ്​ട്രേഷന്‍ ഫീസ്​ ജനറല്‍, ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എന്‍.സി.എല്‍ വിഭാഗത്തില്‍പെടുന്ന പുരുഷന്മാര്‍ക്ക്​ 600 രൂപ. വനിതകള്‍ക്കും എസ്​.സി/എസ്​.ടി/പി.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും 300 രൂപ മതി.രജിസ്​ട്രേഷന്‍ http://admission.iist.ac.inല്‍ അണ്ടര്‍ ഗ്രാജ്വേറ്റ്​ അഡ്​മിഷന്‍ 2021 ലിങ്കില്‍ ഒക്​ടോബര്‍ 20നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്​.അഡ്​മിഷ​ന്‍ റാങ്ക്​ലിസ്​റ്റ്​ ഒക്​ടോബര്‍ 21ന്​​ പ്രസിദ്ധപ്പെടുത്തും. സീറ്റ്​ അലോട്ട്​മെന്‍റ്​ ഒക്​ടോബര്‍ 23ന്​ ആരംഭിക്കും. കൂടുതൽ അന്വേഷണങ്ങള്‍ക്ക്​ [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.