കൊച്ചി : പ്രളയക്കെടുതിയിൽ കേരളം വലയുമ്പോൾ കൈത്താങ്ങാകുന്ന സോഷ്യൽ മീഡിയായിൽ വ്യാജ വർഗീയ പോസ്റ്റുകളുടെ വിളയാട്ടം. കഴിഞ്ഞ വർഷത്തെ പ്രളയ കാലത്ത് പാലാബിഷപ്പ് ഹൗസിൽ നിന്നും പുറത്തേക്കുവരുന്ന ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഫോട്ടോ എഡിറ്റ് ചെയ്താണ് ഈ വർഷത്തെ പ്രളയത്തിൽ എന്ന പോലെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് .
ലൗ - നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ മാർ ജോസഫ് കല്ലറങ്ങാട്ട് എടുത്ത നിലപാടുകൾ ചില വിഭാഗങ്ങളെ അലസോരപ്പെടുത്തുന്നതിനു തെളിവായി ഇത്തരം എഡിറ്റിംഗ് പ്രവർത്തനങ്ങളെ സമൂഹം കാണുന്നു.
മുൻ മന്ത്രി കെ ടി ജലീലിന്റെ പേരിൽ ഇറങ്ങിയ പോസ്റ്റിലും ഇത്തരം വർഗീയ പരാമർശങ്ങൾ ഉണ്ട് . പാലായിൽ പെയ്തിറങ്ങിയ ദുരന്തം ക്ഷണിച്ചുവരുത്തിയത് . ഇത് പ്രളയ ജിഹാദ് എന്ന് പറയരുത്; എന്ന് തുടങ്ങിയ പരിഹാസങ്ങളുമുണ്ട്. എന്നാൽ ഇത് തന്റെ പോസ്റ്റല്ല മറ്റാരോ വ്യാജ സന്ദേശം അയച്ചതാണെന്ന് ജലീൽ വ്യക്തമാക്കി.
പ്രളയത്തിലും വർഗീയത കാണുന്ന ഇത്തരം പോസ്റ്റുകൾ കേരള സമൂഹം അവജ്ഞയോടെ തള്ളിക്കളയുന്നുവെങ്കിലും ഇത്തരം അബദ്ധ പ്രചാരണങ്ങളുടെ എണ്ണം ദിനം തോറും കൂടി വരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.