'അജയ് മിശ്രയ്ക്ക് എതിരെ നടപടി എടുക്കണം'; പ്രതിഷേധം കടുപ്പിച്ച്‌ കര്‍ഷകര്‍

'അജയ് മിശ്രയ്ക്ക് എതിരെ നടപടി എടുക്കണം'; പ്രതിഷേധം കടുപ്പിച്ച്‌ കര്‍ഷകര്‍

ലക്നൗ: ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം.

പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്​ ലക്നോവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകക്കൊലയില്‍ മകന്‍ ആശിഷ്​ മിശ്ര അറസ്റ്റിലായ പശ്ചാത്തലത്തില്‍ അജയ്​ മിശ്ര കേന്ദ്രമന്ത്രി സ്​ഥാനം രാജിവെക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം. രാജ്യദ്രോഹ ​പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ ലക്നൗ പൊലീസ്​ കമീഷണര്‍ അറിയിച്ചു.

നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്റ്റ്​. എന്നാല്‍, കേന്ദ്ര മന്ത്രിസഭയില്‍ അജയ്​ മിശ്ര തുടരുമ്പോൾ നീതി ലഭ്യമാകില്ലെന്ന്​ കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഒക്​ടോബര്‍ മൂന്നിനാണ്​ രാജ്യത്തെ നടുക്കിയ സംഭവം. ​പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക്​ ഇടയിലേക്ക്​ ആശിഷ്​ മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.