ചെമ്പുരുളിയില്‍ തുഴഞ്ഞ് കയറി ഒരു താലികെട്ട്; ദുരിത പെയ്തില്‍ വ്യത്യസ്തമായി ആലപ്പുഴ സ്വദേശികളുടെ വിവാഹം

ചെമ്പുരുളിയില്‍ തുഴഞ്ഞ് കയറി ഒരു താലികെട്ട്; ദുരിത പെയ്തില്‍ വ്യത്യസ്തമായി ആലപ്പുഴ സ്വദേശികളുടെ വിവാഹം

ആലപ്പുഴ: തലവടിയില്‍ കല്ല്യാണ പന്തലിലേക്ക് ദമ്പതികള്‍ എത്തിയത് സാഹസികമായി ചെമ്പില്‍ കയറി. തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് നടന്നത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് ക്ഷേത്രത്തില്‍ വിവാഹിതരാവാന്‍ ഇവര്‍ക്കായി.

പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്. കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ പറഞ്ഞു.

സമീപത്തെ ജങ്ഷന്‍ വരെ കാറിലെത്തിയ ഇവര്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ തന്നെ വലിയ ചെമ്പ് തന്നെ ഒരുക്കിയിരുന്നു. താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിവാഹ വസ്ത്രത്തില്‍ ഒരു തുള്ളി വെള്ളം പോലും വീഴാതെ ഒപ്പമുള്ളവര്‍ സഹായിച്ചു. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കന്‍ വെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാര്‍, നീരേറ്റു പുറം ഭാഗങ്ങള്‍ വെള്ളപ്പൊക്കക്കെടുതിയിലാണ്. വീടുകളില്‍ വെള്ളം കയറിയതു ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.