കുമ്പസാര രഹസ്യമാണെങ്കിലും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തണം: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും നിയമം പാസായി

കുമ്പസാര രഹസ്യമാണെങ്കിലും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തണം: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും നിയമം പാസായി

പെര്‍ത്ത്: മതവിശ്വാസികള്‍ക്ക് പ്രഹരമായി മറ്റൊരു നിയമനിര്‍മാണം കൂടി ഓസ്‌ട്രേലിയയില്‍ നിലവില്‍വന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഒക്‌ടോബര്‍ 14-ന് പാസാക്കിയ ചില്‍ഡ്രന്‍ ആന്‍ഡ് കമ്യൂണിറ്റി സര്‍വീസസ് അമന്റ്‌മെന്റ് ബില്‍ 2021 അനുസരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ബന്ധിത റിപ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ ഇനിമുതല്‍ പുരോഹിതരോടുള്ള കുമ്പസാരവും ഉള്‍പ്പെടും.

നിലവിലുണ്ടായിരുന്ന നിയമത്തില്‍ 124 ബി എ എന്ന പുതിയൊരു വകുപ്പ് മതപുരോഹിതര്‍ക്കു വേണ്ടി മാത്രമായി കൂട്ടിച്ചേര്‍ത്തു. ഈ വകുപ്പ് കുമ്പസാരം എന്താണ് എന്നു നിര്‍വചിക്കുന്നതിനോടൊപ്പം പുരോഹിതര്‍ക്ക് മുന്‍പുണ്ടായിരുന്ന ആനുകൂല്യം റദ്ദാക്കുകയും ചെയ്തു.

ഇനി മുതല്‍ കുട്ടികളുടെ മേലുള്ള ലൈംഗിക അതിക്രമങ്ങളോ അല്ലെങ്കില്‍ കുട്ടികളുമായി ബന്ധപ്പെട്ട സംശയാസ്പമായ കാര്യങ്ങളോ കുമ്പസാരം വഴിയോ അല്ലാതെയോ അറിയാനിടവരുന്ന വൈദികരും കുട്ടികളുടെ സംരക്ഷണച്ചുമതലയുള്ള ജോലിക്കാരും ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ക്ക് 6000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ നല്‍കേണ്ടിവരും. ടീച്ചര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇത് ബാധകമാണ്. നേരത്തെ ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തും ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് നിയമം നിലവില്‍ വന്നത്.

മതപരമായ ആനുകൂല്യങ്ങള്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിനു പുറകേ മറ്റൊന്നായി നിര്‍ത്തലാക്കുന്നതില്‍ വിശ്വാസികള്‍ ഏറെ ആശങ്കയിലാണ്.

വൈദികരോടുള്ള കുമ്പസാരം ഒരു മതപരമായ കൂദാശയാണ്. കത്തോലിക്ക നിയമസംഹിത അനുസരിച്ച് ഒരിക്കലും വെളിപ്പെടുത്താനാകാത്ത രഹസ്യമാണ്.

ബിജു ആന്റണി
ബാരിസ്റ്റര്‍ ആന്‍ഡ് സോളിസിറ്റര്‍

കൂടുതല്‍ വായനയ്ക്ക്:

https://cnewslive.com/news/12996/sexual-abuse-of-children-should-be-reported-even-if-the-confession-is-secret-the-law-came-into-force-in-australia


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.