ഇടുക്കി ഡാം തുറക്കുന്നത് നാലാം തവണ; മുന്‍ കരുതലുകളോടെ ജില്ലാ ഭരണകൂടങ്ങള്‍

ഇടുക്കി ഡാം തുറക്കുന്നത് നാലാം തവണ; മുന്‍ കരുതലുകളോടെ ജില്ലാ ഭരണകൂടങ്ങള്‍

ഇടുക്കി: ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കുന്നതോടെ എല്ലാവിധ മുന്‍കരുതലുകളും അധികൃതരും സര്‍ക്കാരും സ്വീകരിച്ചു. 2018ലെ പ്രളയത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് പതിനൊന്നു മണിയോടെ തുറക്കും. ചരിത്രത്തില്‍ നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലര്‍ട്ട് കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമാണ് ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

26 വര്‍ഷത്തിന് ശേഷം 2018ലെ പ്രളയത്തിനാണ് ഇടുക്കി ഡാം തുറന്നത്. അന്ന് അഞ്ചു ഷട്ടറുകളായിരുന്നു തുറന്നത്. വീണ്ടും ഇടുക്കി ഷട്ടറുകള്‍ തുറക്കുമ്പോള്‍ 2018ലെ സാഹചര്യമല്ല. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.