കൊച്ചി: രാജ്യത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് വൻതോതിൽ ഹെറോയിൻ കടത്തുമെന്ന വിവരത്തെ തുടർന്ന് കേരളത്തിലും നിരീക്ഷണം ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. കേരളത്തിൽ അടക്കം കടലിലും തീരപ്രദേശങ്ങളിലുമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയത്. കൂടാതെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക പരിശോധനയുമുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്‌നുമായി ആഫ്രിക്കൻ സ്വദേശിനികൾ അറസ്റ്റിലായത് ഇതിന്റെ ഭാഗമാണ്. സെപ്തംബറില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ ഹെറോയിന്‍ പിടികൂടിയിരുന്നു. താലിബാന് വന്‍തോതില്‍ പണം ലഭിച്ചിരുന്ന അമേരിക്ക, യൂറോപ്പ് മയക്കുമരുന്ന് വിപണികള്‍ ഇല്ലാതായതോടെ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഹെറോയിന്‍ എത്തിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് വ്യാപകമായി ഓപ്പിയം (കറുപ്പ്) കൃഷി നടക്കുന്നത്. ഇവിടെത്തന്നെയുള്ള ലാബുകളില്‍ ഇത് ഹെറോയിനായി മാറ്റും. താലിബാന്റെ മൗനാനുവാദത്തോടെ ഇത് കാണ്ഡഹാറിലെത്തിച്ച് ഇറാനിലേക്കും തുടര്‍ന്ന് മറ്റു രാജ്യങ്ങളിലേക്കും കടത്തും.
ശ്രീലങ്കയിലേക്ക് ബോട്ട് മാര്‍ഗം എത്തിക്കും. തുടര്‍ന്ന് കൊച്ചി പോലെയുള്ള പട്ടണങ്ങളില്‍ എത്തിച്ച് റോഡ് മാര്‍ഗം മുംബൈ, ഡല്‍ഹി, ബംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് കടത്തുന്നതാണ് രീതി. എന്നാൽ പരിശോധന കടുപ്പിച്ചതോടെ ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തികളിലെ കൈമാറ്റം പൂര്‍ണമായും അടഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.