അബുദബിയില്‍ നീല കാറ്റഗറിയിലെ സ്കൂളുകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കിയേക്കും

അബുദബിയില്‍ നീല കാറ്റഗറിയിലെ സ്കൂളുകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കിയേക്കും

അബുദബി: എമിറേറ്റില്‍ വാക്സിനേഷന്‍റെ നിരക്ക് കൂടുതല്‍ ഉളള സ്കൂളുകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും. മാസ്ക് മാറ്റുന്നതും സാമൂഹിക അകലം നിർബന്ധമല്ലാതാക്കുന്നതുമുള്‍പ്പടെയുളള ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. ക്രിസ്മസ്- പുതുവത്സര അവധി കഴിഞ്ഞതിനുശേഷം അത്തരം കാര്യങ്ങളില്‍ ഇളവുനല്‍കിയേക്കും. വാക്സിനേഷന്‍ നിരക്ക് അടിസ്ഥാനപ്പെടുത്തി നാല് കളർ കോഡുകളിലായാണ് സ്കൂളുകളെ തരം തിരിച്ചിട്ടുളളത്.

വാക്സിനേഷന്‍ നിരക്ക് കൂടുതലുളള സ്കൂളുകള്‍ നീല കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുക. 85 ശതമാനം പേരും വാക്സിനെടുത്തവരാണെങ്കിലാണ് നീല കാറ്റഗറിയിലേക്ക് എത്തുക. 50 ശതമാനത്തിന് ഓറഞ്ച്, 50-64 ശതമാനം മഞ്ഞ, 65-84 ശതമാനം വാക്സിനെടുത്തെങ്കില്‍ പച്ച എന്നിങ്ങനെയാണ് തരം തരിച്ചിട്ടുളളത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അഡൈക്കിന്‍റെ വെബ്സൈറ്റിലൂടെ സ്കൂളുകളുടെ വാക്സിനേഷന്‍ നിരക്കും ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുളളത് എന്നതും പ്രസിദ്ധപ്പെടുത്തും. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.