കോട്ടയം: പ്രകൃതി ദുരന്തത്തില്‍ കേരളം കണ്ണീര്‍ പൊഴിക്കുമ്പോഴും വര്‍ഗീയ വിഷം ചീറ്റി ജിഹാദി സംഘടനകള്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായത് ദൈവ കോപമാണെന്നും ഇതിനു കാരണം പാലാ ബിഷപ്പിന്റെ വര്‍ഗിയ പ്രസ്താവനയാണെന്നുമാണ് തീവ്ര മുസ്ലീം നിലപാടുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ സംഘടനകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
മനുഷ്യര്‍ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വലയുമ്പോഴാണ് മനുഷ്യത്വ രഹിതമായ പോസ്റ്റുകളുമായി ജിഹാദി സംഘടനകളുടെ സൈബര്‍ പോരാളികള്‍ രംഗത്ത് വന്നിരിക്കുന്നത്. 2018 ലെ പ്രളയത്തില്‍ പാലാ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും വൈദികരും ബിഷപ് ഹൗസിന് സമീപമുള്ള റോഡില്‍ വെള്ളം കയറിയപ്പോള്‍ നടന്നു നീങ്ങുന്ന ചിത്രങ്ങളും മറ്റും ഇത്തവണത്തെ ദുരന്തമായി വ്യാജസൃഷ്ടി നടത്തിയാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനിടെ ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ലഭിച്ച ശിക്ഷയാണ് പാലായില്‍ പെയ്തിറങ്ങിയ ദുരിതം എന്ന ഉള്ളടക്കത്തോടെ തന്റെ ഫേസ്ബുക്ക് പേജിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. 'അല്ലാഹുവിന്റെ ആദാമിന് കാലതാമസമില്ല' എന്ന് തുടങ്ങി 'ഇത് പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത്' എന്ന് ആവശ്യപ്പെട്ടാണ് കെ.ടി ജലീല്‍ എംഎല്‍എയുടെ പേരിലെന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പ് അവസാനിക്കുന്നത്.
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.ടി ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രൂക്ഷമായ പ്രതികരണമാണ് എംഎല്‍എയുടെ പോസ്റ്റിന് ലഭിക്കുന്നത്. സൈബര്‍ പേജ് ഹാക്ക് ചെയ്തുവെന്ന നാടകമാണ് ജലീലിന്റെതെന്നും എംഎല്‍എ ഇട്ടില്ലെങ്കിലും അണികള്‍ സമാന പോസ്റ്റുകള്‍ ഇടുന്നുണ്ടെന്നുമാണ് വ്യാപകമായി ലഭിക്കുന്ന പ്രതികരണം.
സ്വന്തമായി പോസ്റ്റ് ഇട്ട് അത് വിവാദം ആയപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വേറെ ആരോ ഇട്ട പോസ്റ്റ് എന്നാരോപിച്ച് നിയമ നടപടി സ്വീകരിക്കും എന്ന് പറഞ്ഞ് തടിതപ്പാനുള്ള ശ്രമമാണ് എംഎല്‍എയുടെതെന്നും പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം പ്രളയത്തില്‍ കടുങ്ങിയ പി.സി ജോര്‍ജിനെ രക്ഷിച്ചതും എസ്.ഡി.പി.ഐക്കാരാണെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കുന്നു. തന്റെ വീട്ടിന്റെ പറമ്പില്‍ വെള്ളം കയറി. അടുക്കളയിലും എത്തി. പുരയ്ക്ക് അകത്ത് വെള്ളം കയറിയില്ല. അടുക്കളയിലെ വെള്ളം ഭാര്യയും ജോലിക്കാരും ചേര്‍ന്ന് ക്ലീനാക്കി. വെള്ളം കയറി എന്ന് അറിഞ്ഞപ്പോള്‍ ഓടിയെത്തിയത് സിപിഎമ്മുകാരാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ കുട്ടികളുടെ അടക്കം ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയുണ്ടായിട്ടും ഇത്തരം മനുഷ്യത്വ രഹിതമായ പ്രചാരണങ്ങള്‍ക്കപ്പുറം ഇനി എന്ത് ദുരന്തമാണ് വരാനിരിക്കുന്നതെന്ന വിമര്‍ശനങ്ങളും ജിഹാദികളുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.