വൃക്കയിലെ കല്ലിന് പകരം വൃക്ക തന്നെ നീക്കം ചെയ്തു; രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴ

വൃക്കയിലെ കല്ലിന് പകരം വൃക്ക തന്നെ നീക്കം ചെയ്തു; രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴ

അഹമ്മദാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക തന്നെ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം രൂപ പിഴ. ഗുജറാത്ത് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്. ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിലാണ് പിഴവ് സംഭവിച്ചത്.

വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇതിനെത്തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷം രോഗി മരിക്കുകയായിരുന്നു.

വിധി അനുസരിച്ച് 2012 മുതല്‍ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നല്‍കേണ്ടത്. അസ്വസ്ഥതകളെ തുടര്‍ന്ന് 2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത് വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയതെന്ന് തിരിച്ചറിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.