കേന്ദ്ര സർക്കാരിൽ തൊഴിൽ അവസരം; എയിംസിൽ 8700 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ

കേന്ദ്ര സർക്കാരിൽ തൊഴിൽ അവസരം; എയിംസിൽ 8700 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ

ന്യൂഡൽഹി; നഴ്സുമാർക്ക് ഏറ്റവും മികച്ച തൊഴിലവസരവുമായി കേന്ദ്ര സർക്കാർ. എയിംസിൽ നഴ്സിംഗ് ഓഫീസർമാരുടെ 8700 ഒഴിവുകൾ. 70000 രൂപയോളം ശമ്പളമുള്ള സ്വപ്നതുല്യമായ ഒരു കേന്ദ്രസർക്കാർ ജോലിയാണ് എയിംസ് നഴ്സിംഗ് ഓഫീസർ ജോലി.

അതേസമയം കുടിശ്ശികയുള്ള DA 3 ഗഡുക്കൾ കൂടി 2021 ജൂലൈ മാസത്തിൽ അനുവദിച്ചു കിട്ടുമ്പോൾ ശമ്പളം വർധിക്കും. കൂടാതെ അടുത്ത പേ റിവിഷൻ 2026 ൽ ലഭിക്കും. ഇന്ത്യയിൽ ഒരു നഴ്സിന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ജോലിയാണ് എയിംസ് നഴ്സിംഗ് ഓഫീസർ എന്നത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒഴിവുകളിലേക്ക് ഒന്നിച്ച് എയിംസ് അപേക്ഷ ക്ഷണിക്കുന്നത്. ഉയർന്ന പ്രായപരിധി 30 വയസാണ്. 2021 ഒക്ടോബർ മുപ്പതാം തീയതി വച്ചാണ് വയസ് കണക്കാക്കുന്നത്. ഒബിസി വിഭാഗത്തിൽ പെടുന്നവർക്ക് മൂന്ന് വയസും എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർക്ക് അഞ്ചു വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും എക്സ് മിലിട്ടറിക്കാർക്ക് അഞ്ചു വർഷത്തെ ഇളവും ലഭിക്കും.

ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ജി.എൻ.എം കഴിഞ്ഞവർക്ക് 50 കിടക്കകളുള്ള ഒരാശുപത്രിയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.

എയിംസിലേക്ക് ഈ വർഷം ഇനി വേറെ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്‌. വിവിധ എയിംസുകളിലേക്കുള്ള ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ നടത്തുന്നത്. ഇതിന് നോർസെറ്റ് എന്ന് പേരും നൽകിയിരിക്കുന്നു. പരീക്ഷ ഓൺലൈനായിട്ടാണ് നടത്തപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും.

വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30. പരീക്ഷ നവംബർ 20 നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.