തീവ്രവാദികള്‍ പ്രദേശവാസികളെ കൊലപ്പെടുത്തിയ സംഭവം; ജമ്മു കാശ്മീരില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്‌

തീവ്രവാദികള്‍ പ്രദേശവാസികളെ കൊലപ്പെടുത്തിയ സംഭവം; ജമ്മു കാശ്മീരില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്‌

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. 

ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മന്‍സൂര്‍ ഷെയ്‌ഖിന്റെ വസതിയിലും ഹുറിയത് നേതാവ് അബ്ദുല്‍ റാഷിദിന്റെ ഔദോറയിലെ വീട്ടിലും പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ച എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു.

അടുത്തിടെ ജമ്മു കാശ്മീരില്‍ ചില പ്രദേശവാസികള്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഐ.എ വ്യാപക പരിശോധന നടത്തുന്നത്. രണ്ട് അധ്യാപകരുള്‍പ്പടെ പതിനൊന്ന് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.