മഴക്കെടുതി ഗുരുതരമായി ബാധിച്ചു: 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു; ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി ഗുരുതരമായി ബാധിച്ചു: 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു; ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി സംസ്ഥാനത്തെ ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം 12 മുതല്‍ ഇന്നുവരെ 42 മരണമാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പെട്ട് 19 പേര്‍ മരിച്ചു. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ക്യാമ്പുകളില്‍ ഉറപ്പാക്കും.

മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണം. തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ട് ദിവസം തുടരാനാണ് സാധ്യത. ഇതിന്റെ സാന്നിധ്യത്തില്‍ 20 മുതല്‍ 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 21 ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.