തീപിടിച്ച ഇന്ധനവില; രാജ്യത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലവര്‍ധിച്ചു

 തീപിടിച്ച ഇന്ധനവില; രാജ്യത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലവര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വില വര്‍ധന ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 109 നോട് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 108 രൂപ 79 പൈസയാണ്. രാജ്യത്ത് ഡീസലിന്റെ വിലയും കുതിച്ച് ഉയരുകയാണ്. തിരുവനതപുരത്ത് ഇന്നത്തെ ഡീസല്‍ വില ഒരു ലിറ്ററിങ്ങിന് 102 രൂപ 46 പൈസയാണ്.

കൊച്ചിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 106 രൂപ 97 പൈസയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 102 രൂപ 40 പൈസയാണ്. ഒക്ടോബര് മാസത്തില്‍ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് നാല് രൂപ 60 പൈസയും ഡീസലിന് അഞ്ച് രൂപ 63 പൈസയും വര്‍ധിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വര്‍ധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധന വിലയില്‍ 7 രൂപയോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡും മഴക്കെടുതിയും കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് കൂനിന്‍മേല്‍ കുരുവായി മാറുകയാണ് ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.