മാങ്കുളം: ഇടുക്കി ഡാമില്‍ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെഎസ്ഇബി. 2397 അടിയിൽ ജലനിരപ്പ് എത്തിയാൽ ഷട്ടറുകൾ അടയ്ക്കാനാണ് കെ.എസ്.ഇ.ബി. തീരുമാനം. ഇപ്പോൾ മഴയും നീരൊഴുക്കും കുറവാണ്. എങ്കിലും, കനത്ത മഴ പ്രവചിച്ച ഒക്ടോബർ 22 വരെ ഇപ്പോഴത്തെ അളവിൽത്തന്നെ വെള്ളം തുറന്നുവിടും.
ഡാമിലെ വെള്ളം വൈദ്യുതി ഉത്‌പാദിപ്പിക്കാതെ ഒഴുക്കിക്കളയുന്നതിനാൽ കെ.എസ്.ഇ.ബി.ക്ക് പ്രതിദിനം പത്തുകോടി രൂപ നഷ്ടപ്പെടുന്നുണ്ട്. ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. ഇന്നലെ വൈകുന്നേരം മൂന്നുമണിക്കുള്ള കണക്കുപ്രകാരം 2398.16 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി.
ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അത് തുടരാനാണ് തീരുമാനിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ജലനിരപ്പ് പെട്ടെന്ന് താഴില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ഇന്നത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കും. മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. പുറത്തുവിടുന്ന വെള്ളംകൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നെന്നാണ് ബോർഡ് പറയുന്നത്.
പ്രവചനപ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു. നിലവിലെ റൂൾ കർവ് 2399.3 അടിയാണ്. നിലവിൽ അതിനേക്കാൾ ഒരടിയിൽ താഴെയാണ് വെള്ളം. ആശങ്കയ്ക്ക് സാധ്യത ഇല്ലാത്തതുംകൂടി കണക്കിലെടുത്താണ് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഇന്നലെ രാവിലെ ചേർന്ന വിദഗ്ധസമിതിയിൽ ഇപ്പോഴത്തെ അളവിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.