ഓട്ടവ: കോവിഡ് -19 വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതിനുള്ള തെളിവായി 'വാക്സിന്‍ പാസ്പോര്‍ട്ട'് എന്ന പേരില്‍ കാനഡ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.നവംബര്‍ 30 മുതല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാനഡക്കാര്‍ക്ക് വിമാനങ്ങളില്‍ വിദേശ യാത്രയും ആഭ്യന്തര യാത്രയും അനുവദിക്കില്ല.
മുഴുവന്‍ പേരും ജനനത്തീയതിയും, വാക്സിനേഷന്‍ നടത്തിയ തീയതികള്‍, ഡോസുകളുടെ എണ്ണം, വാക്സിന്‍ തരം, ഉല്‍പ്പന്ന നാമം, ലോട്ട് നമ്പര്‍, എന്നിവ ഉള്‍പ്പെടെ 'നിഷ്പക്ഷവും വസ്തുതാപരവുമായ' കോവിഡ് -19 വാക്സിനേഷന്‍ ചരിത്രം സര്‍ട്ടിഫിക്കറ്റിലുണ്ടാകും.വാക്സിനേഷന്‍ ചരിത്രം ഉള്‍പ്പെടുന്ന ഒരു ക്യുആര്‍ കോഡ് കൂടാതെ 'ലഭിച്ച കോവിഡ് -19 വാക്സിനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്താനാണ് ലക്ഷ്യം.നിരവധി അന്താരാഷ്ട്ര യാത്രാ ഇടങ്ങളില്‍ അംഗീകരിച്ചിട്ടുള്ള സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് മാനദണ്ഡം പാലിച്ചുള്ളതാകും വാക്സിന്‍ പാസ്പോര്‍ട്ട്.
സസ്‌കാച്ചെവന്‍, ഒന്റാറിയോ, ക്യൂബെക്ക്, നോവ സ്‌കോട്ടിയ, ന്യൂഫൗണ്ട്‌ലാന്‍ഡ്, യൂക്കോണ്‍, നൂനാവൂട്ട്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവ ദേശീയ നിലവാരമുള്ള വാക്സിനേഷന്‍ തെളിവുകള്‍ക്കായി 'വാക്സിന്‍ പാസ്പോര്‍ട്ട്' നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവിശ്യകള്‍ ഇതിനുള്ള കഠിനപരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഈ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി ഫെഡറല്‍ സര്‍ക്കാരാണ് ചെലവുകള്‍ വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.