കൊക്കയാര്‍ ഉരുള്‍പൊട്ടല്‍: കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍: കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടല്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ ആനന്‍സിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറി ഞ്ഞു. മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകളാണ്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. നാശ നഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചു.

183 വീടുകള്‍ പൂര്‍ണമായും 591 എണ്ണം ഭാഗികമായി തകര്‍ന്നെന്നാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. വീടു തകര്‍ന്നു മാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എണ്‍പത്തിരണ്ടു ലക്ഷം രൂപ വരും. കൃഷി നാശം ഉള്‍പ്പെടെയുള്ളവ കണക്കാക്കുന്നതേയുള്ളൂ.

ആറിന്റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. വീടുകള്‍ വിള്ളല്‍ വീണ് ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. കൊക്കയാറില്‍ മാത്രം മരിച്ചത് ഏഴു പേരാണ്. പീരുമേട് താലൂക്കില്‍ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. ഒന്‍പതു ക്യാമ്പുകള്‍ കൊക്കയാറിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.