മുംബൈ: മുംബൈയിലെ ആഡംബര ഫ്‌ളാറ്റില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. അരുണ്‍ തിവാരി (30)എന്നയാളാണ് അപകടത്തില്‍ മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. തീ പടര്‍ന്നതിനെത്തുടര്‍ന്ന് 19ാം നിലകയില്‍ നിന്നും അരുണ്‍ താഴയ്ക്ക് ചാടുകയായിരുന്നു. മുംബൈ ലാല്‍ബാഗ് ഏരിയയിലെ ഫ്‌ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പതിനാല് ഫയര്‍ എഞ്ചിനുകളാണ് ഇപ്പോള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
60 നിലയുള്ള ആഡംബര ഹോട്ടലാണിത്. ഒരുപാട് പേര്‍ കെട്ടിടത്തില്‍ താമസിക്കുന്നതായാണ് വിവരം. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ഒരാള്‍ തീപടര്‍ന്ന് താഴേയ്ക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂറ്റന്‍ തീയും കറുത്ത പുകയും മൈലുകളോളമാണ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുംബൈ മേയര്‍ കിഷോരി പെഡ്നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി. നിരവധി പേരെ രക്ഷപ്പെടുത്തി, ശ്രമം തുടരുകയാണ്. ഒരാള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടി. ദയവായി കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും പെഡ്നേക്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.