ജിസിസി: ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. യുഎഇയില്‍ വെള്ളിയാഴ്ച 88 പേരില്‍ മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 279134 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. 135 പേർ രോഗമുക്തി നേടി. 2 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. യുഎഇയില്‍ ഇതുവരെ 739106 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 733008 പേർ രോഗമുക്തി നേടുകയും ചെയ്തു. 2128 മരണവും സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ 47 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 58 പേർ രോഗമുക്തി നേടി. 3 മരണവും റിപ്പോർട്ട് ചെയ്തു. 84 പേരാണ് രാജ്യത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 548065 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 537095 പേർ രോഗമുക്തി നേടി. 8770 പേർ മരിച്ചു.
കുവൈറ്റില്‍ 25 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 409490 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 412449 പേർ രോഗമുക്തി നേടി. 2459 പേരാണ് മരിച്ചത്.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 73 പേരിലും യാത്ര ചെയ്തെത്തിയ 15 പേരിലും വെളളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 975 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 238359 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 236776 പേർ രോഗമുക്തി നേടി. 608 പേരാണ് ഇതുവരെ മരിച്ചത്.
ബഹ്റിനില്‍ 66 പേരില്‍ കോവിഡ് സ്ഥിരീകരിക്കുകയും 64 പേർ രോഗമുക്തി നേടുകയും ചെയ്തു ഒരുമരണവും ബഹ്റിനില്‍ റിപ്പോർട്ട് ചെയ്തു 2 പേരാണ് അതീവ ഗുരുതരാവസ്ഥയിലുളളത്. 650 ആണ് സജീവ കോവിഡ് കേസുകള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.