ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച; 11 പര്‍വതാരോഹകര്‍ മരിച്ചു: കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച; 11 പര്‍വതാരോഹകര്‍ മരിച്ചു: കുടുങ്ങിക്കിടക്കുന്നവർക്കായി  രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴു പേര്‍ ലംഖാഗ പാസില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ​ദൗത്യം എയര്‍ഫോഴ്സ് ആരംഭിച്ചു.

ഒക്ടോബര്‍ 18ന് പുറപ്പട്ട സംഘത്തിലുള്ളവരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദസ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്.  ഇതില്‍ 11 പേരും മരിച്ചു. ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 20ന് എന്‍ഡിആര്‍എഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചില്‍ നടത്തി. പിറ്റേ ദിവസമാണ് ദൗത്യസംഘം രണ്ടിടങ്ങളിലായി കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു.

ഇതിനിടെ രക്ഷപ്പെട്ടവരുടെ അടുത്തേക്ക് ഹെലികോപ്ടര്‍ എത്തിയെങ്കിലും അവരെ പുറത്തെത്തിക്കനായിട്ടില്ല. 22ന് ഒരാളെയും അഞ്ച് മൃതദേഹവും എത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.