അനുപമയ്ക്ക് നീതി ലഭ്യമാക്കണം: പാര്‍ട്ടി നിയമം കൈയ്യിലെടുത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് വി.ഡി സതീശന്‍

അനുപമയ്ക്ക് നീതി ലഭ്യമാക്കണം: പാര്‍ട്ടി നിയമം കൈയ്യിലെടുത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് വി.ഡി സതീശന്‍

തിരുവന്തപുരം: അനുപമയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണം പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറ് മാസങ്ങള്‍ക്ക് മുമ്പു തന്നെ പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക് സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ കാര്യത്തില്‍ ദത്തെടുക്കല്‍ നിയമം എല്ലാം ലംഘിച്ചിട്ടുണ്ടെന്നും അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തിനൊപ്പമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇവിടെ സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരും പാര്‍ട്ടിയും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അനുപമയുടെ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.