ബാംഗ്ലൂർ: വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ(എൻസിബി). രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് അടങ്ങിയ ലഹങ്കകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണത്തില്‍ ആന്ധ്രാപ്രദേശിലെ നരാസപുരത്തു നിന്നും ബുക്ക് ചെയ്ത പാര്‍സല്‍ ചെന്നൈ വഴി ഓസ്ട്രേലിയയിലേക്ക് കടത്താനുള്ള പദ്ധതിയിലായിരുന്നു. ലഹങ്കയുടെ തുന്നല്‍ ഇളക്കി മയക്കു മരുന്ന് നിറച്ച ശേഷം പഴയതു പോലെ തുന്നിപിടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ വച്ച് പിടികൂടിയ പാര്‍സലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചെന്നൈ ബ്രാഞ്ചിന് കൈമാറിയിരുന്നു. അവരാണ് ബുക്കിംഗ് വിവരങ്ങള്‍ വച്ച് പ്രതിയെ പിടിക്കൂടിയത്. വ്യാജ അഡ്രസിലായിരുന്നു പാര്‍സല്‍ ബുക്ക് ചെയ്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.