മനോഹരമായ പ്രസവകാലത്ത് ഫാഷനോട് എന്തിന് നോ...പറയണം ?

മനോഹരമായ പ്രസവകാലത്ത് ഫാഷനോട് എന്തിന് നോ...പറയണം ?

തലമുറകള്‍ മാറുന്നതനുസരിച്ച് ഫാഷന്‍ ലോകവും പുതുമകളെ തേടുകയാണ്. പ്രായഭേദമന്യേ ട്രെന്റുകള്‍ക്ക് പിന്നാലെയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും എല്ലാം ഏറെ വേണ്ട ഒരിടമാണ് ഫാഷന്‍ ലോകം എന്നതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവര്‍ എന്നും ആകാംക്ഷ കൂടുതല്‍ ഉള്ളവരാകും. അമ്മമാരാകാന്‍ കൊതിച്ചിരിക്കുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പുതിയ ലോകത്തേക്ക് ചുവടുവെക്കാന്‍ കൊതിച്ച് അതിനു വേണ്ടി കാത്തിരിക്കുന്നവരാകും അവര്‍.

ഗര്‍ഭിണിയായി ഇരിക്കുന്ന വേളയില്‍ തന്നെ നിങ്ങള്‍ക്ക് ഫാഷന്‍ ലോകത്തെ നിരവധി സാധ്യതകള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ട്. നിങ്ങളുടെ നിറവയറിനെ പോലും ഫാഷന്‍ ലോകത്തെ അലങ്കാരങ്ങള്‍ കൊണ്ട് സുന്ദരമാക്കി നിങ്ങളുടെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങാം. മാതൃത്വത്തിന്റെ സന്തോഷത്തിനും പരിചരണങ്ങള്‍ക്കും സന്തോഷത്തിനും ഒന്നും അതിരുകളില്ല. അതുകൊണ്ടു തന്നെയാണ് പ്രസവകാലം അത്രമേല്‍ മനോഹരമാവുന്നതും.
ഗര്‍ഭിണിയായതുകൊണ്ടോ, കുഞ്ഞുണ്ടായതുകൊണ്ടോ ഫാഷന്‍ വസ്ത്രങ്ങള്‍ ഉപപേക്ഷിച്ച് പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രം അണിയുന്ന രീതികള്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കണം. വ്യത്യസ്ത ഡിസൈനുകള്‍, നിറങ്ങള്‍, പാറ്റേണുകള്‍, ശൈലികള്‍, വര്‍ക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗൗണുകള്‍, മിഡികള്‍, കഫ്താനുകള്‍ തുടങ്ങിയവയുടെ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം ഉണ്ടാക്കിയെടുക്കാനാകട്ടെ ഇനിയുള്ള ശ്രമം.

തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ദീര്‍ഘകാലം നിലക്കുന്നതും ഗുണമേന്മ ഉള്ളതും ആണെന്ന് ഉറപ്പു വരുത്തണം. ഉദാഹരണത്തിന്, ഡെലിവറിക്ക് മുമ്പും ശേഷവും പ്രസവ കാലത്ത് മുഴുവന്‍ ഒരുപോലെ ധരിക്കാവുന്ന ഫാഷനബിള്‍ ആയ വസ്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. ഗര്‍ഭകാലം, മുലയൂട്ടല്‍, അല്ലെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം മാസം തികയുന്നതു വരെയുള്ള കാലയളവ് അങ്ങനെ ഏത് സാഹചര്യത്തിലും ഫാഷനബിള്‍ ആവുന്ന വസ്ത്രങ്ങള്‍ കണ്ടെത്തണം. ഈ വസ്ത്രങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി തരുന്നതാവുകയും വേണം.

കോട്ടണ്‍, ഫ്‌ളെക്‌സ് കോട്ടണ്‍, കോട്ടണ്‍ സ്ലബ്, റയോണ്‍ എന്നിങ്ങനെയുള്ള ചര്‍മ്മ സൗഹൃദ മെറ്റീരിയലുകള്‍ വേണം തിരഞ്ഞെടുക്കാന്‍. വസ്ത്രങ്ങള്‍ മൃദുവാവണം. ഒരിക്കലും ശരീരത്തോട് ഇറുകി ചേര്‍ന്ന് നില്‍ക്കുന്നതാകരുത്. ഡിസൈനുകളിലും വേണം നല്ലരീതിയിലുള്ള ശ്രദ്ധ. ചര്‍മ്മത്തിന് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ ഒഴിവാക്കണം. പക്ഷേ ചെറിയ തിളക്കമുള്ള ഡിസൈനുകള്‍ ആവാം.

ചിത്രങ്ങളും മറ്റ് പ്രിന്റുകളുമെല്ലാമുള്ളവയും ഫാബ്രിക്ക് ഡിസൈനുകളും എല്ലാം കാഴ്ചക്കാരെ ആകര്‍ഷിക്കുകയും ധരിക്കുന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യും. കൂടാതെ, പ്രസവ ഘട്ടത്തില്‍ രാത്രികാല ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമായ നൈറ്റ് വെയറുകള്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.

ഗര്‍ഭ കാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ അയവുള്ളതാകണം എന്ന് പറയാറുണ്ട്. മാക്‌സി പോലുള്ള വസ്ത്രങ്ങള്‍ എല്ലാം ഇക്കാലയളവില്‍ വളരെ നല്ലതാണ്. അതേ സമയം മാക്‌സി അല്‍പ്പം ഫാഷനബിള്‍ കൂടി ആക്കിയാല്‍ ഗംഭീരമാകും. ഇവ ധരിക്കാന്‍ എളുപ്പവും വായുസഞ്ചാരം ധാരാളം ഉള്ളതുകൂടിയും ആണ് എന്നതാണ് പ്രധാന പ്ലസ് പോന്‍യിറ്. വി -നെക്ക് മാക്‌സികളും എ ലൈന്‍ വസ്ത്രങ്ങളുമെല്ലാം ആകര്‍ഷകമാക്കും.

കൂടാതെ ഡെനിം വെയിസ്റ്റ് അല്ലെങ്കില്‍ ഒരു യൂട്ടിലിറ്റി ജാക്കറ്റ് എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ വസ്ത്രത്തിന്റെ ഭാവം തന്നെ മാറ്റും. ഈ കോമ്പിനേഷനുകളില്‍ വെളുത്ത സ്‌നീക്കേഴ്‌സ് അല്ലെങ്കില്‍ കറുത്ത ഷൂകള്‍ എന്നിവ ജോഡിയാക്കുന്നത് അത്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കും.
ഖാരി, ഇകാത്ത് തുടങ്ങിയ തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ മൃദുവായതും ഭംഗിയുള്ളതും ധരിക്കാന്‍ എളുപ്പമുള്ളതും ആയതിനാല്‍ കൂടുതലായി പ്രിഫര്‍ ചെയ്യാവുന്നതാണ്. ഇവക്കൊപ്പം കൃത്യമായ ഷൂ ജോഡികള്‍ കുടി കണ്ടെത്തിയാല്‍ നിങ്ങള്‍ക്കും ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കാം. ഇവക്കെല്ലാം പുറമെ പൂക്കളുടെ ഡിസൈനുകളുള്ള ഫ്‌ളോറല്‍ പ്രിന്റഡ് വസ്ത്രങ്ങള്‍ പ്രസവ കാലത്തിന് അനിയോജ്യമായ സൈസില്‍ തയാറാക്കിയാല്‍ ഗംഭീരമാവും.

ഇവയ്‌ക്കൊപ്പം വെളുത്ത സ്‌നീക്കറോ ബ്രൗണ്‍ ലോഫറോ മികവുറ്റ ഫാഷനബിള്‍ ജോഡിയായി കാണപ്പെടുകയും ചെയ്യും. ഇരുണ്ട നിറമുള്ള പ്രിന്റുകളാണ് മാക്‌സിയില്‍ എങ്കില്‍ അവക്കു വേണ്ടി വെളുത്ത സ്‌നീക്കറുകള്‍ ജോടിയാക്കാം. ഇനി ഓഫ് ഷേഡ് പ്രിന്റുകളാണ് ഉപയോഗിക്കുന്നത് എങ്കില്‍ ഒരു ഡെനിം ജാക്കറ്റ് കൂടിയായാല്‍ ഭംഗിയാവും. അതല്ലെങ്കില്‍ ലൈറ്റ് ഷേഡുള്ള വെയിസ്റ്റ് കോട്ടും ഉപയോഗിക്കാം.

പ്രസവകാലവും ഗര്‍ഭകാലവും ഒരിക്കലും ഫാഷന്‍ ലോകത്തു നിന്ന് മാറി ഇരിക്കാനുള്ളതല്ല. ആകാംഷയുടെ ആ സമയത്ത് പുതുമകളെ എന്തിന് വേണ്ടെന്ന് വെയ്ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.