പാർട്ടിയിൽ അംഗമാകണോ?; മദ്യവും മയക്കുമരുന്നും പാടില്ല: സത്യവാങ്മൂലവുമായി കോൺഗ്രസ്

പാർട്ടിയിൽ അംഗമാകണോ?; മദ്യവും മയക്കുമരുന്നും പാടില്ല: സത്യവാങ്മൂലവുമായി കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടി അംഗങ്ങൾക്ക് സത്യവാങ്മൂലവുമായി കോൺഗ്രസ്. പാർട്ടിയിൽ അംഗമാകണമെങ്കിൽ ഇനിമുതൽ മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയിൽ വിമർശിക്കില്ലെന്നും സത്യവാങ്മൂലം നൽകണം.

നിയമപ്രകാരം അനുവദനീയമായതിലും കൂടുതൽ വസ്തുവകകൾ സ്വന്തമായില്ലെന്നും പാർട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാൻ കായികാധ്വാനവും ജോലിയും ചെയ്യാൻ മടിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. പാർട്ടിയുടെ പുതിയ അംഗത്വഫോമിലാണ് ഇക്കാര്യങ്ങളുള്ളത്. ഇവയുൾപ്പെടെ പത്തുകാര്യങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഒരുതരം സമൂഹികവിവേചനത്തിലും ഏർപ്പെടില്ലെന്നും അവ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും പുതിയ അംഗങ്ങളെല്ലാം പ്രതിജ്ഞ ചെയ്യണമെന്നും കോൺഗ്രസ് നിർദേശിക്കുന്നു.
"ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്, ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല, ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല, ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു, കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്" എന്നിങ്ങനെയാണ് പുതിയ കോൺഗ്രസ് അംഗങ്ങൾ നൽകേണ്ട സത്യവാങ്മൂലം. നവംബർ ഒന്നുമുതൽ അംഗത്വവിതരണം ആരംഭിക്കുകയാണ് കോൺഗ്രസ്. അടുത്തവർഷം മാർച്ച് 31 വരെ ഇത് നീളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.