വജ്രകാന്തി" ക്വിസ് മത്സര വിജയികളെ കുവൈറ്റ് മലയാളം മിഷൻ അഭിനന്ദിച്ചു

വജ്രകാന്തി

കുവൈറ്റ് സിറ്റി: ഭാരതത്തിൻ്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി "സ്വാതന്ത്ര്യത്തിന്റെ  അമൃതോത്സവം'' എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി  കേരള സർക്കാർ സംഘടിപ്പിച്ച "വജ്രകാന്തി 2021 " ആഗോള ക്വിസ് മത്സരത്തിൽ വിദ്യാർത്ഥി വിഭാഗത്തിൽ ജേതാക്കളായ കുവൈറ്റ് ടീമംഗങ്ങളെ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അഭിനന്ദിച്ചു.
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗത്തിൽ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ് അനുമോദന സന്ദേശം നൽകി. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.അജിത്കുമാർ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.ലോക കേരളസഭാംഗം സാം പൈനുമൂട്, കല കുവൈറ്റ് സെക്രട്ടറി സി.കെ.നൗഷാദ്, എസ്.എം.സി.എ.കുവൈറ്റ് ആക്ടിങ്ങ് പ്രസിഡൻ്റ് ഷാജിമോൻ ഈരേത്തറ, ഫ്രണ്ടസ് ഓഫ് കണ്ണൂർ പ്രസിഡൻ്റ് സലിം എം.എൻ എന്നിവർ ആശംസകൾ നേർന്നു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിൻ്റെ ഉപഹാരങ്ങൾ കുട്ടികൾക്ക് ചാപ്റ്റർ അംഗങ്ങളായ വി.അനിൽകുമാർ, ബഷീർ ബാത്ത, ഷെരിഫ് പി.റ്റി, ബിജു ആൻറണി, സാം പൈനുമൂട്, സജി.എം.ജോർജ് എന്നിവർ സമ്മാനിച്ചു. അദ്വൈത് അഭിലാഷ്, അനുഷിഖ ശ്രീജ വിനോദ്, സോന സുബിൻ, ഏബൽ ജോസഫ് ബാബു, ജ്യൂവൽ ഷാജിമോൻ, പാർത്ഥിവ് ബാബു എന്നിവരാണ് കുവൈറ്റ് മലയാളം മിഷനെ പ്രതിനിധീകരിച്ച് വജ്രകാന്തി ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ പിന്നീട് നൽകുമെന്ന് സംഘാടകർ അറിയിച്ചു. അനുമോദന യോഗത്തിന് ചാപ്റ്റർ അംഗം ജി.സനൽകുമാർ സ്വാഗതവും, മലയാളം മിഷൻ അദ്ധ്യാപിക ശ്രീഷാ ദയാനന്ദൻ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.