മസ്കറ്റ്: ഒമാനില്‍ 10 ഉം അതിന് മുകളിലും പ്രായമുളള പ്രവാസികള്‍ക്ക് റസിഡന്‍റ് കാർഡും ഒമാനി പൗരന്മാർക്ക് തിരിച്ചറിയില്‍ കാർഡും നിർബന്ധമെന്ന് അധികൃതർ. പത്ത് വയസ് തികഞ്ഞ് 30 ദിവസത്തിനുളളില്‍ കാർഡ് എടുത്തിരിക്കണം. രാജ്യത്തെത്തുന്ന താമസക്കാരന്‍റെ പ്രായം 10 ന് മുകളിലാണെങ്കില്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന തിയതി മുതല്‍ 30 ദിവസത്തിനുളളില്‍ കാർഡ് എടുത്തിരിക്കണം. ഇതിന് കാലതാമസം വരുത്തുന്ന ഓരോമാസത്തിനും 5 ഒമാനി റിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
പാസ്പോർട്ടുള്‍പ്പടെയുളള രേഖകള്‍ സഹിതം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം വ്യക്തി നേരിട്ടെത്തി കാർഡ് കൈറ്റുകയും വേണം. ഇനി നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അപേക്ഷ നല്‍കി അനുവാദം വാങ്ങിയതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാം. പ്രവാസികള്‍ക്ക് 3 വർഷമാണ് കാർഡിന്‍റെ കാലാവധി. പുതുക്കാന്‍ 10 ഒമാന്‍ റിയാലാണ് നല്‍കേണ്ടത്. കാർഡ് നഷ്ടപ്പെട്ടുപോയാല്‍ 20 ഒമാനി റിയാല്‍ നല്‍കിയാല്‍ മാത്രമെ പുതിയ കാർഡ് ലഭിക്കുകയുളളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.