തിരുവനന്തപുരം: ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിലേക്ക് നിലവില്‍ ഒരു സെക്കന്‍ഡില്‍ 2019 കുസെക്‌സ് ജലമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ 1,750 കുസെക്‌സ് ജലം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 24 മണിക്കൂറെങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ലോകത്തില്‍ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളില്‍ ഒന്നാമത് മുല്ലപ്പെരിയാര്‍ ആണെന്ന് സുപ്രീം കോടതി പറഞ്ഞു. കാനഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ എന്‍വയോണ്‍മെന്‍റ് ആന്‍റ് ഹെല്‍ത്തിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അണക്കെട്ടിലെ ചോര്‍ച്ചകളും നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറില്‍ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യണ്‍ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തന്നെ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 1887-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1895-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വര്‍ഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകള്‍ക്കുള്ള ശരാശരി കാലാവധി 50 വര്‍ഷമോ ഇല്ലെങ്കില്‍ 100 വരെയാണ്. എന്നാല്‍ 100 ല്‍ കൂടുതല്‍ വര്‍ഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.