പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഭുജ്: പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭുജ് ബറ്റാലിയനിൽ വിന്യസിച്ചിരുന്ന അതിർത്തി രക്ഷാ സേനയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദാനാണ് അറസ്റ്റിലായത്.

ചാരപ്രവർത്തനം നടത്തി പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പറഞ്ഞു. രജൗരി ജില്ലയിലെ സരോല ഗ്രാമത്തിൽ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. 2021 ജൂലൈയിൽ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനിൽ വിന്യസിച്ചയാളാണ് മുഹമ്മദ് സജ്ജാദെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.

തെറ്റായ ജനനത്തീയതി നൽകി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥർ പറയുന്നു. സജ്ജാദിന്റെ ആധാർ കാർഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാൽ അയാളുടെ പാസ്പോർട്ട് വിശദാംശങ്ങളിൽ ജനനത്തീയതി 1985 ജനുവരി 30 ആണ്.

ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫിൽ കോൺസ്റ്റബിളായി ചേർന്നത്. കൈമാറിയിരുന്ന വിവരങ്ങൾക്ക് സഹോദരൻ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്ഥാനിൽ നിന്ന് പണം എത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജ്ജാദിന്റെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.