ന്യൂഡൽഹി: അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനേയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരേയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വിരമിച്ച ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയതാണ് കേസ്. സംഭവത്തിൽ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.
അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.