റിയാദ്: നിർമ്മിത ബുദ്ധിയിലേതുൾപ്പെടെ ആധുനിക സാങ്കേതിക മേഖലയിൽ പുതിയ പ്രവണതകൾ പ്രാവർത്തികമാക്കുന്നവർക്ക് മാത്രമേ ഭാവിയിൽ വിജയിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡാന്തര വാണിജ്യ വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾ ഏറ്റവും മികച്ച ഉല്പന്നങ്ങളും സേവനങ്ങളും ആഗ്രഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികയിലേക്ക് ലുലു ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഈ കോമേഴ്സ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി കൂടുതൽ ഡാർക്ക് സ്റ്റോറുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ ആരംഭിച്ചിരിക്കുകയാണ്.
ആരോഗ്യകരമായ ഉല്പന്നങ്ങൾക്ക് കോവിഡ് കാലത്ത് വൻ ആവശ്യകതയാണ് ഉപഭോക്താക്കളിൽ നിന്നുണ്ടാകുന്നതെനും യൂസഫലി കൂട്ടിച്ചേർത്തു,
സൗദി ബിൻ ദാവൂദ് ഹോൾഡിംഗ് ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് ബിൻ ദാവുദ്, അൽ ഷായ ഗ്രുപ്പ് സി.ഇ.ഒ. ജോൺ ഹാഡൺ, നൂൺ സി.ഇ.ഒ ഫറാസ് ഖാലിദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അറബ് നെറ്റ് സി.ഇ.ഒ ഒമർ ക്രിസ്റ്റിദിസ് മോഡറേറ്ററായിരുന്നു. സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖരാണ് പങ്കെടുക്കുന്നത്. സൗദിയിലെ നിക്ഷേപവും കോവിഡാനന്തര വെല്ലുവിളികളും ചര്‍ച്ചയാകും.
ഈ മാസം 28 വരെ നടക്കുന്ന സമ്മേളനത്തിൽ അയ്യായിരത്തിലേറെ പേര്‍ റിയാദ് റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന വേദിയിലെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. വിവിധ പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. സൗദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങലുടെ പ്രഖ്യാപനവും നടത്തും. ആഗോള നിക്ഷേപകരെ സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.