ന്യൂഡൽഹി: ഇന്ത്യയുടെ നിർമ്മിത വാക്‌സിനായ കൊവാക്സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേര്‍ന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. നവംബര്‍ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ ആണ് കോവാക്സീന്‍ . കോവാക്സിന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു .
പല രാജങ്ങളും കോവാക്സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ്. അതേസമയം വ്യക്തമായ വിവരങ്ങള്‍ പരിശോധിക്കാതെ വാക്സിന്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സീന്‍ നിർമ്മിക്കുന്നത്. പിന്തുണയില്‍ ഉപയോഗ അനുമതി ലഭിച്ചെങ്കിലും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിന് അംഗീകാരമില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.